പ്ലാറ്റിനം ജൂബിലി പൂര്‍വവിദ്യാര്‍ഥിനി മഹാസംഗമം പ്രൗഢമായി
1494480
Saturday, January 11, 2025 11:23 PM IST
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അസംപ്ഷന്‍ കോളജ് ഒരുക്കിയ പൂര്‍വവിദ്യാര്‍ഥിനി മഹാസംഗമം തലമുറകളുടെ ഒത്തുചേരലായി. 1950 മുതല്‍ അസംപ്ഷന്‍ കലാലയത്തില്‍ പഠിച്ചവരാണ് ഒത്തുചേര്‍ന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിസി സിഎംസി ഉദ്ഘാടനം ചെയ്തു.
അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥിനിയും അധ്യാപികയുമായിരുന്ന മിനിസ്ട്രി ഓഫ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ഡയറക്ടർ ഡോ. റോസ് മേരി കെ. ഏബ്രഹാം മുഖ്യാതിഥിയായി. അസോസിയേഷൻ ഓഫ് അസംപ്ഷൻ അലുമ്നി വൈസ് പ്രസിഡന്റ് സോളി സാജൻ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ.ഡോ. തോമസ് പാറത്തറ, വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, അസോസിയേഷൻ സെക്രട്ടറി സ്മിത മാത്യൂസ്, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മേഴ്സി നെടുംപുറം, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥിനികളെയും ആദ്യ 25 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളെയും ആദരിച്ചു. സംരംഭകരായ പൂര്‍വവിദ്യാര്‍ഥികളുടെ പ്രദര്‍ശനശാലകളും ഒരുക്കിയിരുന്നു.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് കലാലയത്തില്‍ ഒരുങ്ങുന്നത്.