എടത്വ കോളജിന് അഭിമാനമായി എന്‍സിസി കേഡറ്റുകള്‍
1495354
Wednesday, January 15, 2025 6:06 AM IST
എടത്വ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സെന്റ് അലോഷ്യസ് കോളജിലെ എന്‍സിസി കേഡറ്റുകള്‍ റിപ്പബ്ലിക്ദിനക ്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ 1 മുതല്‍ 29 വരെ നടക്കുന്ന റിപ്പബ്ലിക്ദിന ക്യാമ്പില്‍ എന്‍സിസി ആര്‍മി വിഭാഗത്തില്‍നിന്ന് ജൂണിയര്‍ അണ്ടര്‍ ഓഫീസര്‍ എന്‍.എസ്. സനത്, നേവി വിഭാഗത്തില്‍നിന്ന് എസ്. ദേവികൃഷ്ണ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുവരും ക്യാമ്പിന്റെ ഭാഗമായ പ്രൈംമിനിസ്റ്റേഴ്സ് റാലിയില്‍ പങ്കെടുക്കും. എന്‍സിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അന്പതിനായിരത്തോളും കേഡറ്റുകളില്‍നിന്ന് 124 പേരാണ് റിപ്പബ്ലിക്ദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പത്തോളം ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഈ നേട്ടത്തിന് അര്‍ഹരാക്കിയത്.
കഴിഞ്ഞവര്‍ഷം കോളജിലെ മൂന്നു കേഡറ്റുകള്‍ അഭിമാനകരമായ നേട്ടം കൈവരിച്ചിരുന്നു. കോളജിലെ എന്‍സിസി നേവല്‍ വിഭാഗം സബ് ലഫ് ജസ്റ്റിന് തോമസ് ഓഫീസറായി 5 കെ നേവല്‍ എന്‍സിസി യൂണിറ്റ് ചങ്ങനാശേരിക്ക് കീഴിലും ആര്‍മി വിഭാഗം ലഫ്റ്റനന്റ് ഡോ. ജൂബിന്‍ ആന്റണി ഓഫീസറായി 15 കെ ആര്‍മി എന്‍സിസി യൂണിറ്റ് തിരുവല്ലയ്ക്കു കീഴിലും പ്രവര്‍ത്തിക്കുന്നു.
തായങ്കരി നടുവത്തുശേരി വീട്ടില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥനായ സൈജു-ഷീബ ദമ്പതികളുടെ മകനായ എന്‍.എസ്. സനത് മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദവിദ്യാര്‍ഥിയാണ്. ചെറുതന കൊച്ചുപറമ്പില്‍ വീട്ടില്‍ മനോഹരന്-സന്ധ്യ ദമ്പതികളുടെ മകളായ എസ് ദേവീകൃഷ്ണ രണ്ടാംവര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ഥിനിയാണ്. ഇരുവരെയും കോളജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ എന്നിവര്‍ അഭിനന്ദിച്ചു.