ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1494481
Saturday, January 11, 2025 11:23 PM IST
മങ്കൊമ്പ്: കൈനകരി ഗ്രാമപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൈനകരി ഹോളിഫാമിലി ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ പി. ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ലിനി ആന്റണി, സെക്രട്ടറി ജി.ടി. അഭിലാഷ്, ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രിൻസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കുമായി നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എക്സൈസ് ഓഫീസർ രണദേവ് നേതൃത്വം നൽകി.