സിസ്റ്റർ ജ്യോതിസ് പള്ളത്ത് എസ്ഡിയുടെ ജൂബിലി ആഘോഷിച്ചു
1494477
Saturday, January 11, 2025 11:22 PM IST
തുറവൂർ: സിസ്റ്റർ ജ്യോതിസ് പള്ളത്ത് എസ്ഡിയുടെ ജൂബിലി ആഘോഷം നടന്നു. വളമംഗലം തിരുഹൃദയ ദേവാലയത്തിൽ നടന്ന കൃതജ്ഞതാബലിക്ക് ഫാ. ജോസഫ് തോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജോസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാ. പീറ്റർ കണ്ണമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു വരിക്കാട്ടുപാടം, സിസ്റ്റർ ലീന ഗ്രേസ്, ഡീന തോമസ്, സി.ജെ. ജോയി, സിസ്റ്റർ കൊച്ചുത്രേസ്യ, ജോസഫ് അറക്കത്തറ, ഫാ. ചാൾസ് കോറോത്ത്, സിസ്റ്റർ ജ്യോതിസ്, ജിജോ തോമസ്, അഡ്വ. ജോയി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.