കേരള വനിതാ ടീമിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം
1495355
Wednesday, January 15, 2025 6:06 AM IST
ആലപ്പുഴ: ഗുജറാത്തിലെ ഭാവന് നഗറില്‍ നടന്ന 49-ാമത് നാഷണല്‍ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് ആപ്പ് ആയ കേരള വനിത ടീമിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷനും ആലപ്പുഴയിലെ ലെഗന്സി അക്കാഡമിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.
ലീഗ് റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ഛത്തീസ്ഗഢിനെ (76-45)നും ഉത്തര്‍പ്രദേശിനെ (68-43)നും തമിഴ്നാടിനെ (71-52)നും ആതിഥേയരായ ഗുജറാത്തിനെ (67-59)നും പരാജയപ്പെടുത്തി പൂളില്‍ ഒന്നാമതെത്തിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയെ (68-27) തോല്പിച്ചു.
സെമിയില്‍ ഡല്‍ഹിയെ (69-62) തോല്പിച്ചു. ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേയോട് (53-86) എന്ന സ്കോറില്‍ കേരളം തോല്‍ക്കുകയായിരുന്നു. ഗുജറാത്തില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ടീമിനെ ആലപ്പുഴയില്‍ സ്വീകരിച്ചത്.