പ്രതിഭകളെ ആദരിച്ചു
1495346
Wednesday, January 15, 2025 6:06 AM IST
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കലാ-കായിക മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർഥികളെ ആദരിച്ചു. ദേശഭക്തി ഗാനം, ക്ലേ മോഡലിംഗ്, കരാട്ടെ, റെസ്ലിംഗ്, സോഫ്റ്റ്ബോൾ, ലോംഗ്ജെംപ്, ആർച്ചറി തുടങ്ങിയ വിവിധ മത്സര ഇനങ്ങളിലാണ് മികവ് തെളിയിച്ചത്.
മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. മോഹൻ സ്റ്റാഫ് സെക്രട്ടറി ഫാ. സിൽവസ്റ്റർ തെക്കേടത്ത് സി.ടി. വർഗീസ്, സെലിൻ സ്കറിയ, എം. ഷൈനി, നൈനാൻ, ഗ്രേസ് ഫിലിപ്പ്, ബിൻസിമോൾ ജേക്കബ്, ആനി മാത്യു, സിന്ധു ആനി എന്നിവർ പ്രസംഗിച്ചു.