സംരംഭക സഭ സംഘടിപ്പിച്ചു
1495342
Wednesday, January 15, 2025 6:06 AM IST
പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുവേണ്ടി തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേർന്നാണ് പദ്ധതി സംഘടിപ്പിച്ചത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം അധ്യക്ഷത വഹിച്ചു. എൻ.കെ. മോഹൻദാസ്, ജി. ദിവ്യ കൃഷ്ണൻ, ധന്യ ഗോപിനാഥ്, ഫെഡറൽ ബാങ്ക് പൂച്ചാക്കൽ മാനേജർ സിനി എന്നിവർ പങ്കെടുത്തു. തുടർന്ന് ഹരികൃഷ്ണ ബാനർജിക്ക് ബോർമ ആരംഭിക്കാൻ ഫെഡറൽ ബാങ്ക് പൂച്ചാക്കൽനിന്നും പിഎംഎഫ്എംഇ സ്കീംൽ പാസായ ലോണിന്റെ സാക്ഷി പത്രം പഞ്ചായത്ത് പ്രസിഡന്റും ഫെഡറൽ ബാങ്ക് പൂച്ചാക്കൽ മാനേജർ, വാർഡ് അംഗങ്ങളും ചേർന്ന് കൈമാറി.