എടത്വ സെന്റ് അലോഷ്യസ് എച്ച്എസ്എസ് വാര്‍ഷികം
1495353
Wednesday, January 15, 2025 6:06 AM IST
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെന്‍ഡറി സ്കൂളിന്റെ 27-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി.
സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വീസില്‍നിന്നും വിരമിക്കുന്ന ഗണിതശാസ്ത്ര അധ്യാപിക നിഷി മെറിന് ജോസ്, ലാബ് അസി. സജി തോമസ് എന്നിവരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ജോബി പി.സി, സ്കൂള്‍ ഹെഡ്മാസ്റ്റര് ജിനോ ജോസഫ്, പിറ്റിഎ പ്രസിഡന്റ് ബൈജു തങ്കച്ചന്, സ്റ്റാഫ് സെക്രട്ടറി ജിസി വി. കറുകയില്‍, കണ്‍വീനര്‍ ഫാ. ടോണി ജോസഫ് ചെത്തിപ്പുഴ, സ്കൂള്‍ ലീഡര്‍ എബിന് സേവിയര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. അധ്യാപകരായ ജോര്‍ജ് ഫിലിപ്പ്, മെറിന് ജോസ് നീലങ്കാവില്‍, ജോജോ എസ്. തോമസ്, രാജിമോള്‍ ജോസഫ്, മീര തോമസ്, മായാ ചെറിയാന്, റാണി മാത്യു, ടി.സി. ജോമോന്, പ്രസാദ് ജോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.