വുമണ്‍ എംപവര്‍മെന്റ് & ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്
1495347
Wednesday, January 15, 2025 6:06 AM IST
ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിഎംജെവികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭയില്‍ നിര്‍മിക്കുന്ന വുമണ്‍ എംപവര്‍മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനം ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിനു സമീപം മന്ത്രി അബ്ദുറഹിമാന് നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ സ്വാഗതം ആശംസിക്കും. കെ.സി. വേണുഗോപാല്‍ എംപി, എച്ച്. സലാം എംഎല്‍എ, എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, ആര്. നാസര്‍, ടി.ജെ. ആഞ്ചലോസ്, ബാബു പ്രസാദ്, എം.വി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ന്യൂനപക്ഷ വനിതകളുടെ ശാക്തീകരണത്തിനായി തൊഴില്‍ പരിശീലന കേന്ദ്രവും കരകൗശല വസ്തുക്കളുടെ നിര്‍മാണ വിപണനകേന്ദ്രങ്ങളും താമസസൗകര്യങ്ങള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ക്രമീകരിച്ച് നാലു നിലകളിലായി 3789.39 സ്ക്വയര്‍ മീറ്ററിലാണ് വുമണ്‍ എംപവര്‍മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. 14 കോടി 23 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.