പുരസ്കാരസമര്‍പ്പണം നടത്തി
1494710
Sunday, January 12, 2025 11:36 PM IST
മാന്നാര്‍: ചെന്നിത്തല പുത്തന്‍ കോട്ടയ്ക്കകും ശിവയോഗീശ്വര ക്ഷേത്ര മഠാധിപതി സച്ചിന്മയീ ദേവിയുടെ 64-ാം പിറന്നാള്‍ ആഘോഷവും പ്രഥമസച്ചിന്മയീ സരസ്വതീ പുരസ്കാരസമര്‍പ്പണവും വിവധ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര തന്ത്രി കലവൂര്‍ രാജീവിന്റെയും, മേല്‍ശാന്തി രാജുവിന്റെയും കാര്‍മ്മികത്വത്തില്‍ കുംഭാഭിഷേകവും പാദപൂജയും നടന്നു.
ജയന്തി സമ്മേളനം ഗാന്ധിഭവന് ജനറല്‍സെക്രട്ടറി ഡോ. പുനലൂര്‍ സോമജാരന് ഉദ്ഘാടനം ചെയ്തു. സച്ചിന്മയീ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എ. എന്‍. കൃഷ്ണണകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എം. മുരളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പ്രഥമ സച്ചിന്മയീദേവീ സരസ്വതി പുരസ്ക്കാരം ചലച്ചിത്രഗാനരചയിതാവ് ദേവദാസിന് ഡോ. പുനലൂര്‍ സോമരാജന് സമ്മാനിച്ചു.
ജേക്കബ് ഉമ്മന്‍, ഡോ. ഏവൂര്‍ മോഹന്‍ദാസ്, അഡ്വ. സുരേഷ് കുമാര്‍ കുറത്തികാട്, ദിവ്യ ദേവകി, സജീദ്ഖാന് പനവേലില്‍ എന്നിവര്‍ക്ക് സച്ചിന്മയീ കീര്‍ത്തി പുരസ്കാരങ്ങള്‍ എം. മുരളിയും വിതരണം ചെയ്തു. മലങ്കര ഓര്‍ത്തഡോക് സഭ സംസ്ഥാനത്തെ മികച്ച അദ്യാ പകര്‍ക്ക് നല്കുന്ന ആചാര്യ പുരസ്കാര ജേതാവ് ജി. രാധാകൃഷ്ണന്, വൈജ്ഞാനിക സാഹിത്യകാരന് സുരേഷ് മണ്ണാറശാല, മാധ്യപ്രവര്ത്തകന് സനില്‍ രാഘവന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ട്രസ്റ്റ് സെക്രട്ടറി ജി. രാധാകൃഷ്ണന്, പ്രഭാകരന് നായര്‍, സൂരജ് പി.ബി, സരസന് , കെ.ജെ ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.