അ​മ്പ​ല​പ്പു​ഴ: 2023ലെ ​മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ട്രോ​ഫി​ക്ക് മൂ​ന്നാം സ്ഥാ​നം പു​ന്ന​പ്ര പോലീ​സ് സ്റ്റേ​ഷ​ന് ല​ഭി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ടൗ​ൺ നോ​ർ​ത്ത് പോലീ​സ് സ്റ്റേ​ഷ​നു​മാ​യാ​ണ് മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്.

ത​ല​ശേരി പോലീ​സ് സ്റ്റേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും മ​ട്ടാ​ഞ്ചേ​രി പോലീ​സ് സ്റ്റേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ഡിജിപി ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്രീ​നി​ംഗ് ക​മ്മി​റ്റി​യാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്.