കുടുംബ കൂട്ടായ്മ, ഡിഎഫ്സി ഭാരവാഹികളുടെ സംഗമം
1495350
Wednesday, January 15, 2025 6:06 AM IST
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും ഡിഎഫ്സി ഭാരവാഹികളുടെയും മഹാസംഗമം കെരിഗ്മ 2025 സംഘടിപ്പിച്ചു. സംഗമം ഫാ. ജോര്‍ജ് മാന്തുരുത്തി ഉദ്ഘാടനം ചെയ്തു. എം.എം. ജെറാള്‍ഡ് സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കുടുംബ കൂട്ടായ്മകളുടെ കാലിക പ്രസക്തിയെ കുറിച്ചും ക്ലാസെടുത്തു.
ഫാ. ജോര്‍ജ് മാന്തുരുത്തിയില് കുടുംബ കൂട്ടായ്മകളുടെ പ്രവര്‍ത്തനം നവീനശൈലി എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. ആലപ്പുഴ ഫൊറോന ഡയറക്ടര്‍ ഫാ. ബിജു മണവത്ത് സ്വാഗതം പറഞ്ഞു. ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ കുസുമം സിഎംസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ഫൊറോന ജനറല്‍ കണ്‍വീനര്‍ റോയി പി. വേലിക്കെട്ടില്‍ നന്ദി പറഞ്ഞു. ഫൊറോന ഭാരവാഹികളായ ജോര്‍ജ്, ജെസി ആന്റണി, ട്രീസ മേരി എന്നിവര്‍ നേതൃത്വം നല്കി.