കാ​യം​കു​ളം: അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ കൈ​ത്താ​ങ്ങാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നു​താ​ജ്. കാ​യം​കു​ളം നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റായി​രു​ന്ന ഷാ​മോ​ൻ തോ​ട്ട​ത്തി​ലി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യ പി.​എ​സ്. അ​നു​താ​ജ് വീ​ട് നി​ർമിച്ചു ന​ൽ​കു​ന്ന​ത്.
2023 ഡി​സം​ബ​ർ 13നാ​ണ് ഷാ​മോ​ൻ തോ​ട്ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങ് ഇ​ന്ന​ലെ കാ​യം​കു​ളം മാ​വി​ലേ​ത്ത് ന​ട​ന്നു.​കാ​യം​കു​ളം നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. ഷാ​മോ​ൻ തോ​ട്ട​ത്തി​ലി​ന്‍റെ ഭാ​ര്യ​ക്ക് വ​സ്തു​വി​ന്‍റെ ആ​ധാ​രം കൈ​മാ​റി.

കെ. ​സി. വേ​ണു​ഗോ​പാ​ൽ എം​പി, കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ബി ​ബാ​ബു പ്ര​സാ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പി. പ്ര​വീ​ൺ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​നു​താ​ജ്, അ​ഡ്വ. ഇ. ​സ​മീ​ർ , ടി. ​സൈ​നു​ലാ​ബ്ദീ​ൻ, ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ, നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ള്ളി​യി​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.