ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി ഛായാചിത്ര പ്രയാണത്തിന് സ്വീകരണം
1495349
Wednesday, January 15, 2025 6:06 AM IST
എടത്വ: സാമൂഹിക തിന്മകള്ക്കെതിരേ പോരാടാന്‍ തൂലിക വാളാക്കിയ പോരാളിയായിരുന്നു ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയെന്ന് എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പറഞ്ഞു. തന്റെ അജഗണത്തെ വിശ്വാസത്തിലും സന്മാര്‍ഗത്തിലും സംസ്കാരത്തിലും വളര്‍ത്താനും നാടിന്റെയും പുതുതലമുറയുടെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു കുര്യാളശേരിയെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സംഘടിപ്പിച്ച കുര്യാളശേരി പിതാവിന്റെ 102-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഛായാചിത്ര പ്രയാണത്തിന് സ്വീകരണം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അതിരൂപത എക്സികുട്ടീവ് അംഗങ്ങളായ ടോം ജോസഫ് ചമ്പക്കുളം, ഔസേപ്പച്ചന് ചെറുകാട്, നൈനാന് തോമസ് മുളപ്പാംമഠം, കെ.പി. മാത്യു കടന്തോട്, മാര്ട്ടിന് കളങ്ങര, അലക്സാണ്ടര്‍ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.