അ​മ്പ​ല​പ്പു​ഴ: ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ തൂ​ങ്ങിമ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാലാം വാ​ര്‍​ഡ് ക​ള​ര്‍​കോ​ട് ശാ​ന്തം വീ​ട്ടി​ല്‍ സു​ഭാ​ഷ് (53) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങിമ​രി​ച്ച​ത്.

വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സു​ഭാ​ഷ് ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന​ത്. വീ​ടു നി​ര്‍​മാ​ണ​ത്തി​നാ​യി ബാ​ങ്കി​ല്‍​നി​ന്നു നാലു ല​ക്ഷം രൂ​പ സു​ഭാ​ഷ് വാ​യ്പ എ​ടു​ത്തി​രു​ന്നു. 1 .50 ല​ക്ഷം രൂ​പ അ​ട​ച്ചെ​ങ്കി​ലും അ​ത് പ​ലി​ശ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. തു​ക അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ല്‍ ഏ​താ​നും ദി​വ​സം മു​ന്‍​പ് ജ​പ്തി നോ​ട്ടീ​സ് വ​ന്നി​രു​ന്നു.

കൂ​ടാ​തെ ക്ഷേ​മ​നി​ധി കു​ടി​ശി​ക 34,000 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നു കാ​ട്ടി​യു​ള്ള നോ​ട്ടീ​സും ര​ണ്ടു ദി​വ​സം മു​ന്‍​പ് ല​ഭി​ച്ചി​രു​ന്നു. ക്ഷേ​മ​നി​ധി കു​ടി​ശി​ക അ​ട​ച്ചാ​ലേ വാ​ഹ​ന​ത്തി​ന്‍റെ ടാ​ക്‌​സും അ​ടയ്​ക്കാ​ന്‍ ക​ഴി​യൂ. ഷു​ഗ​ര്‍ കൂ​ടി കാ​ലി​ല്‍ വ്രണം വ​ന്ന​തി​നെത്തുട​ര്‍​ന്ന് ഏ​താ​നും മാ​സം ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ സു​ഭാ​ഷി​ന് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പു​ന്ന​പ്ര പോലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലെ പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു​ന​ല്‍​കി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ള്‍: അ​മ​ല്‍​ദേ​വ്, അ​ഖി​ല്‍ദേ​വ്.