അർത്തുങ്കല്‍ പുണ്യം
1494713
Sunday, January 12, 2025 11:36 PM IST
നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുക എന്ന ക്രിസ്തുനാഥന്റെ ആഹ്വാനം ഏറ്റുവാങ്ങി വിവിധ തൊഴിൽ മേഖലകളിലായിരിക്കുന്നവരെ അനുമോദിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും ഈ ദിനം ലക്ഷ്യം വയ്ക്കുന്നു. തൊഴിൽ മേഖലയുടെ ഉന്നമനത്തിനായി കടലോരമക്കളും കാർഷിക ജനതയും ഒന്നുപോലെ അർത്തുങ്കൽ പുണ്യഭൂമിയിലേക്ക് ഓടിയണയുന്നത് ദൈനംദിന കാഴ്ചയാണ്. ലക്ഷക്കണക്കിന് തീർഥാടകരുടെ പാദസ്പർശമേറുന്ന അർത്തുങ്കൽ ദേവാലയമുറ്റത്തെ മണ്ണ് കൃഷിയുടെ ഫലലഭ്യതയ്ക്കായി വെഞ്ചരിച്ച് പ്രാർഥനയോടെ കൊണ്ടുപോകുന്ന കർഷക സമൂഹവും വിശുദ്ധ സെബസ്ത്യാനോസിന്റെ ചിത്രം പതിപ്പിച്ച പതാകയുമായി മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികളും ഓടിയണയുന്ന ദൈവസാന്നിധ്യമാണ് അർത്തുങ്കൽ ദൈവാലയം.
ഇന്നേ ദിനത്തിലെ ശുശ്രൂഷ ക്രമീകരണങ്ങൾ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നിർവഹിക്കുന്നു.
രാവിലെ 5.30നു ദിവ്യബലി. 6.45നു പ്രഭാത പ്രാര്‍ഥന, ദിവ്യബലി. വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ ദിവ്യബലി-ഫാ.തോമസ് ചുള്ളിക്കല്‍, വചനപ്രഘോഷണം-ഫാ.ജോബിന് ജോസഫ് പനയ്ക്കല്‍. 7.30നു ധ്യാനപ്രസംഗം.