ഗുണ്ടാനിയമ പ്രകാരം പിടിയിൽ
1495356
Wednesday, January 15, 2025 6:06 AM IST
ഹരിപ്പാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കുമാരപുരം പീടികയിൽ ടോം പി. തോമസി(29)നെയാണ് ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കിയത്.
അമ്പലാശേരി കടവിന് കിഴക്കുവശം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ശരത് ചന്ദ്രൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും ഹരിപ്പാട്, മാന്നാർ പോലീസ് സ്റ്റേഷൻ പരിധികളിൽ രണ്ട് കൊലപാതക ശ്രമങ്ങളിലും എറണാകുളത്ത് രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയത് ഉൾപ്പെടെ ലഹരിമരുന്ന് വില്പനയും വിതരണവും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൊതുസമൂഹത്തിന് സ്ഥിരം ശല്യക്കാരൻ ആയ പ്രതിയെ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, ശ്രീകുമാർ, ഷൈജ, സിപിഒമാരായ നിഷാദ്, സജാദ്, ഷിഹാബ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.