ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1495341
Wednesday, January 15, 2025 6:06 AM IST
മങ്കൊമ്പ്: ജില്ലാ പോലീസ്, രാമങ്കരി പോലീസ് സ്റ്റേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം, പൗരാവകാശ സംരക്ഷണ നിയമം സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ് സമഘടിപ്പിച്ചു. മാമ്പുഴക്കരി ക്രിസ് സെന്ററിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോ-ഓപ്പറേറ്റീവ് വിജിലൻസ് ഇൻസ്പെക്ടർ ധനീഷ് ക്ലാസെടുത്തു. രാമങ്കരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വെളിയനാട്, മുട്ടാർ, രാമങ്കരി പഞ്ചായത്തുകളിലെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ക്ലാസിൽ പങ്കെടുത്തു. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി സജിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാമങ്കരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. ജയകുമാർ, രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജു മോൻ, സബ് ഇൻസ്പെക്ടർ മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.