അർത്തുങ്കൽ ബസിലിക്കയിൽ ഇന്ന് സന്യസ്തദിനാചരണം
1494955
Monday, January 13, 2025 11:52 PM IST
പുതുതലമുറയുടെ വിശ്വാസ പരിശീലനത്തിനും ധാർമികതയുടെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിന്റെ ഉയർച്ചയ്ക്കും സന്യസ്തർ ചെയ്യുന്ന നിസ്തുല സേവനത്തെ അംഗീകരിക്കാനും അനുമോദിക്കാനുമാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്.
സന്യാസ ജീവിതം നയിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കുവാനും അവരുടെ നിസ്തുലമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും ഈ ദിനം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. പരിപൂർണ അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും കന്യാവ്രതത്തിന്റെയും വഴിയിൽ സുവിശേഷാധിഷ്ഠിതമായ ജീവിതത്തിലൂടെ തങ്ങളുടെ സേവനം മുഴുവൻ സമൂഹത്തിനും പൊതുനന്മയ്ക്കും വേണ്ടി വിനിയോഗിക്കുന്ന സന്യാസ ജീവിതം നയിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കാൻ വേണ്ടി പ്രാർഥിക്കാൻ ഈ ദിനം ഒരുങ്ങുന്നു. ഇന്നത്തെ തിരുക്കർമങ്ങൾക്ക് ശുശ്രൂഷാക്രമീകരണം നടത്തുന്നത് അർത്തുങ്കൽ മേഖലയിലെ സമർപ്പിത സഹോദരിമാരാണ്.
ഇന്നു രാവിലെ 5.30നു ദിവ്യബലി. 6.45നു പ്രഭാത പ്രാര്‍ഥന, ദിവ്യബലി. വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ദിവ്യബലി-ഫാ. ജോഷി ഐഎംഎസ്, വചനപ്രഘോഷണം-ഫാ. അലക്സ് ജോസഫ്. 7.30നു ധ്യാനപ്രസംഗം.