എംസിവൈഎം മാവേലിക്കര ഭദ്രാസന വാർഷിക സെനറ്റ്
1494962
Monday, January 13, 2025 11:52 PM IST
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസന വാർഷിക സെനറ്റ് സമ്മേളനം കടമ്പനാട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ കടമ്പനാട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടന്നു. ഭദ്രാസന ആനിമേറ്റർ സിസ്റ്റർ നിസീമ എസ്ഐസി എംസിവൈഎം പതാക ഉയർത്തി. എംസിവൈഎം ഭദ്രാസന പ്രസിഡന്റ് റോഷൻ വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനം എംസിവൈഎം സഭാതല പ്രസിഡന്റ് മോനു ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോബിൻ ജി. ജോൺ സ്വാഗതം പറഞ്ഞു
അഞ്ച് വൈദിക ജില്ലകളിൽനിന്നുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോബിൻ ജി. ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആൽവിൻ ഇമ്മാനുവേൽ കണക്ക് അവതരിപ്പിച്ചു തുടർന്ന് കെസിവൈഎം സെനറ്റ് ഒഴിവിലേക്ക് മാവേലിക്കര വൈദിക ജില്ലയിലെ കുറത്തികാട് യൂണിറ്റംഗം ജോസഫ് വർഗീസിനെ തെരഞ്ഞെടുത്തു.