നവീകരിച്ച ക്ലാസ് മുറികൾ തുറന്നുകൊടുത്തു
1450617
Wednesday, September 4, 2024 11:56 PM IST
ചേര്‍ത്തല: നഗരസഭ ഗവ. ബോയ്സ് ഹൈസ്കൂളിലെ നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ നിർവഹിച്ചു. നഗരസഭാ പദ്ധതിവിഹിതത്തിൽനിന്ന് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് നവീകരിച്ചത്.
വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഏലിക്കുട്ടി ജോൺ, ശോഭാജോഷി, ജി. രഞ്ജിത്ത്, എ.എസ്. സാബു, മാധുരി സാബു, പിടിഎ പ്രസിഡന്റ് എസ്.ജി. രാജു, ഹെഡ്മിസ്ട്രസ് റ്റി..എസ് ജിഷ, പ്രിൻസിപ്പല്‍ ലജുമോൾ തുടങ്ങിയവര്‍ പങ്കെടുത്തു.