മുഹമ്മയ്ക്ക് അഭിമാനമായി സവിനയൻ
1450386
Wednesday, September 4, 2024 5:53 AM IST
മുഹമ്മ: മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് മുഹമ്മ എ.ബി വിലാസം സ്കൂളിലെ കായിക അധ്യാപകൻ വി. സവിനയൻ. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 26 വർഷമായി മുഹമ്മ ആര്യക്കര എ.ബി വിലാസം സ്കൂളിലെ കായികാധ്യാപകനാണ്.
ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയ കായിക പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളായി ആര്യക്കര സ്കൂളിനെ മാറ്റിയതിന് പിന്നിൽ സവിനയന്റെ അർപ്പണ മനഃസ്ഥിതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതി ജീവനക്കാരി പ്രീതയാണ് ഭാര്യ. മക്കൾ: അനഘ, അർജുൻ.