മങ്കൊന്പ് പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴി
1450385
Wednesday, September 4, 2024 5:53 AM IST
മങ്കൊമ്പ്: സിവിൽ സ്റ്റേഷൻ പാലത്തിന്റെ കിഴക്കേകരയിൽ കുഴി രൂപപ്പെട്ടു. തറനിരപ്പു വരെ പത്തു മീറ്ററിലധികം ആഴത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴി കൂടുതൽ വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. കെഎസ്ആർടിസി ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന പ്രധാന റോഡിലെ കുഴി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പാലം പണിതു മാസങ്ങൾക്കുള്ളിൽ തന്നെ അപ്രോച്ച് താഴുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടുത്തയിടയും റോഡ് താഴ്ന്നതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ഉയർത്തിയിരുന്നു.