നെഹ്റു ട്രോഫി: കൊടിക്കുന്നിൽ സുരേഷ് എംപി സമരം പിൻവലിച്ചു
1450382
Wednesday, September 4, 2024 5:53 AM IST
മങ്കൊമ്പ്: നെഹ്റു ട്രോഫി വള്ളംകളി 28ന് നടത്താൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്തു താനടക്കമുള്ള ജനപ്രതിനിധികളും വള്ളംകളി പ്രേമികളും പ്രഖ്യാപിച്ച സമരം പിൻവലിക്കുന്നതായി എൻടിബിആർ കോർ കമ്മിറ്റി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ബേപ്പൂർ ഫെസ്റ്റ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് സർക്കാർ വൻതുക പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വാതന്ത്ര്യാനന്തര കാലത്ത് ആരംഭിച്ച നെഹ്രുട്രോഫി വള്ളംകളിയോട് മാത്രം അഗവണന കാട്ടുന്നത് നീതീകരിക്കാനാവില്ല.
കഴിഞ്ഞവർഷത്തെപ്പോലെ രണ്ടരക്കോടി രൂപ സംസ്ഥാന സർക്കാർ നെഹ്രു ട്രോഫിക്ക് നൽകണം. കൂടാതെ ചാമ്പ്യൻസ് ലീഗ് വള്ളംകളി മത്സരങ്ങൾ മുടക്കം കൂടാതെ നടത്തണമെന്നും അ്ദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നു പറഞ്ഞതിന്റെ കൂടി അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.