നെഹ്റു ട്രോഫിയോടൊപ്പം സിബിഎലും പുനഃസ്ഥാപിക്കണം: കേരള കോണ്‍ഗ്രസ്-ജേക്കബ്
1450366
Wednesday, September 4, 2024 5:43 AM IST
മങ്കൊന്പ്: നെഹ്റു ട്രോഫി തീയതി പ്രഖ്യാപിക്കുന്നതിനോടൊപ്പം സിബിഎലും പുനഃസ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ. പാർട്ടി കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു ട്രോഫിയോടൊപ്പം സിബിഎലും നടത്തിയില്ലെങ്കില്‍ പല ക്ലബുകളുടെയും നിലനില്‍പ്പുപോലും പ്രതിസന്ധിയിലാകുന്നതോടൊപ്പം, സാമ്പത്തികമായി വന്‍ ബാധ്യതയിലാകുകയും ചെയ്യും. സിബിഎല്‍ ഇല്ലാതെ നെഹ്റു ട്രോഫി നടത്തിയാല്‍ നെഹ്റു ട്രോഫി ബോട്ട് റൈസ് കമ്മിറ്റിക്കും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് തോമാച്ചൻ കളപ്പുര അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജോജി കരിക്കംപള്ളി, നൈനാൻ തോമസ്, മത്തായിച്ചൻ കാഞ്ഞിക്കല്‍, കെ.പി. കുഞ്ഞുമോൻ, ബെന്നി വാത്യാറ എന്നിവർ പ്രസംഗിച്ചു.