കുട്ടികളില്‍ ഇന്ത്യയിലെ പൗരനെന്ന നിലിയില്‍ സഹോദര്യത്തോടെയും സഹവര്‍ത്തിത്തതോടെയും ജീവിക്കണമെന്ന സന്ദേശം എത്തിക്കാന്‍ ദീപിക ദിനപത്രം കളര്‍ ഇന്ത്യ എന്ന പേരില്‍ നടത്തിയ പെയിന്റിംഗ് മത്സരത്തിന് കേരളത്തിലെ സ്കൂളുകളില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്.
ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാ ബോധവും പുതിയ തലമുറയില്‍ സജീവ സ്പന്ദനമാകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ബഹുഭൂരിപക്ഷം സ്കൂളുകളും കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിച്ചു.