ചമ്പക്കുളം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രതിഭാ സംഗമവും പുരസ്കാര സമർപ്പണ വും എക്സെലന്‍ഷ്യ 2024 ഡെപ്യൂട്ടി കളക്ടര്‍ എച്ച്. രൂപേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങളും എസ്ബി കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.ജെ. ജോര്‍ജ് കാട്ടാമ്പള്ളി ഏര്‍പ്പെടുത്തിയ പാരിതോഷികങ്ങളും നല്കി. പ്രിന്‍സിപ്പല്‍ സിബിച്ചന് ജോര്‍ജ് ആലഞ്ചേരി, ഹെഡ് മാസ്റ്റര്‍ പ്രകാശ് ജെ. തോമസ്, ബിജു ബി. മൂലംകുന്നം, ഷൈനി പി.വി., റെജിനാമ്മ തോമസ്, ബൈജു തോമസ്, ബാബു വര്‍ഗീസ്, ബിന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.