സര്‍ക്കാര്‍ നെല്‍ക്കര്‍ഷകരെ ശത്രുക്കളായി കാണുന്നുവെന്ന്
1431152
Sunday, June 23, 2024 10:54 PM IST
എടത്വ: സര്‍ക്കാര്‍ നെല്‍ക്കര്‍ഷകരെ ശത്രുക്കളായി കാണുന്നുവെന്നു കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസുകുട്ടി മാത്യു ചീരംവേലില്‍. കേരളാ കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് അധ്യക്ഷത വഹിച്ചു.
നെല്ലിന്റെ വില ഇതുവരെയും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. 376 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. കാനറാ ബാങ്കിലും എസ്ബിഐയിലും കര്‍ഷകര്‍ കയറിയിറങ്ങുന്നു. കര്‍ഷകര്‍ കൃഷിചെയ്ത പണം കിട്ടാക്കനിയായി മാറുന്നു.
കേന്ദ്ര ഗവണ്മെന്റ് 117 രൂപ താങ്ങുവില വര്‍ധിപ്പിച്ചു. കൈകാര്യ ചെലവ് 50 രൂപയാക്കി. എന്നാല്‍ സംസ്ഥാന വിഹിതം കുറയ്ക്കുന്ന നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്ത കൃഷിക്കു നെല്ലു സംഭരിക്കുമ്പോള്‍ ഒരു ക്വിന്റല്‍ നെല്ലിനു 3500 രൂപ നല്‍കണമെന്ന് തോമസ് കുട്ടി മാത്യു ആവിശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരള കോണ്‍ഗ്രസ് പ്രത്യക്ഷസമരങ്ങളിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു വര്‍ഗീസ് മുണ്ടയ്ക്കല്‍, കുഞ്ഞുകുഞ്ഞു ചിറകുഴി, ചിച്ചപ്പന് മാവേലി തുരുത്തേന്‍, ജോര്‍ജ് തോമസ് മണലില്‍, എം.വി ആന്റണി മുണ്ടയ്ക്കന്, സി.വി. ജോസഫ് ചീരംവേലില്‍, ബേബിച്ചന് പുളിക്കിക്കളം, സ്റ്റീഫന്‍ സി. ജോസഫ് ചിറയില്‍ പറമ്പില്‍, ജേക്കബ് പി. മാത്യു തോട്ടയ്ക്കാട്ട് പുത്തന്‍കളം എന്നിവര്‍പ്രസംഗിച്ചു.