തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
1430691
Friday, June 21, 2024 11:24 PM IST
ഹരിപ്പാട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ രണ്ടാം വാർഡിൽ കായിപ്പുറത്ത് പങ്കജാക്ഷി (88) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് എൻടിപിസി മെയിൻ ഗേറ്റിനു സമീപം തൂമ്പാശേരിൽ പരേതനായ കുഞ്ഞുപണിക്കന്റെ വസ്തുവിൽ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി നീരൊഴുക്ക് ചാൽ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: അശോകകുമാരി, ശിവദാസൻ, വിജയകുമാരി, ഷൈലജ. മരുമക്കൾ: രാമചന്ദ്രൻ, വിജയമ്മ, സുരേന്ദ്രൻ, കുഞ്ഞുമോൻ.