യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
1429812
Sunday, June 16, 2024 11:23 PM IST
തുറവൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്നു മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു പേര്‍കൂടി കുത്തിയതോട് പൊലീസിന്റെ പിടിയില്‍ സംഭവവുമായി ബന്ധപ്പെട്ട് മിഥുന്, അനില്‍ കുമാര്‍ പൂളാച്ച എന്നിവര്‍ മുന്‍പ് റിമാന്‍ഡിലായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ വല്ലത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണ്‍ എന്നുവിളിക്കുന്ന വട്ടാനുണ്ണി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഇക്ക എന്നുവിളിക്കുന്ന അല്‍ത്താഫ് എന്നിവരെയാണ് പെരുമ്പാവൂരില്‍നിന്നു പിടികൂടിയത്. കഴിഞ്ഞമാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പോലീസ് പറയുന്നതിങ്ങനെ: പട്ടണക്കാട് വെളിയില്‍ രാഹുല്‍ മനോഹറി (27)നെ വീട്ടില്‍ക്കൊണ്ടു വിടാമെന്ന് ധരിപ്പിച്ച് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയും പള്ളിത്തോട് വാക്കയില്‍ പാലത്തിനു സമീപം രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.