പ​ക്ഷി​പ്പ​നി: ക​രു​ത​ല്‍ വേ​ണം
Sunday, June 16, 2024 11:23 PM IST
ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി പ​ക്ഷി​ക​ളി​ല്‍​നി​ന്നു പ​ക്ഷി​ക​ളി​ലേ​ക്കാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക​രാ​റു​ള്ള​തെ​ങ്കി​ലും ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രാ​നി​ട​യു​ണ്ട്. അ​ങ്ങ​നെ മ​നു​ഷ്യ​രി​ലേ​ക്കു രോ​ഗം വ​ന്നാ​ല്‍ ഗു​രു​ത​ര​മാ​യേ​ക്കാം. കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ വ​ള​ര്‍​ത്തു പ​ക്ഷി​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക്ഷി​പ്പ​നി കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, കാ​ക്ക​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. പ​ക്ഷി​ക​ളു​മാ​യും മൃ​ഗ​ങ്ങ​ളു​മാ​യും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ക. രോ​ഗ​ബാ​ധ​യേ​റ്റ കോ​ഴി ,താ​റാ​വ് പോ​ലെ​യു​ള്ള പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​വ​ര്‍, പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, വ​ള​ര്‍​ത്തു പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​ര്‍,വീ​ട്ട​മ്മ​മാ​ര്‍, ക​ശാ​പ്പു​കാ​ര്‍, വെ​റ്റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍, പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍, മ​റ്റു ബ​സ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ രോ​ഗ​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

ച​ത്തു​വീ​ണ പ​ക്ഷി​ക​ളെ
അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം
ചെ​യ്യ​രു​ത്

ച​ത്ത പ​ക്ഷി​ക​ളെ കു​ഴി​ച്ചി​ടു​മ്പോ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശം സ്വീ​ക​രി​ക്ക​ണം. രോ​ഗ​ബാ​ധ​യു​ള്ള പ​ക്ഷി​ക​ളെ​യും ച​ത്ത പ​ക്ഷി​ക​ളെ​യും, കൈ​കാ​ര്യം ചെ​യ്യു​മ്പോ​ളും വ്യ​ക്തി​ഗ​ത സു​ര​ക്ഷാമാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. രോ​ഗ​മു​ള്ള പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴും ച​ത്ത പ​ക്ഷി​ക​ളെ കു​ഴി​ച്ചി​ടു​മ്പോ​ഴും മാ​സ്‌​കും, നീ​ള​മു​ള്ള കൈ​യുറ​യും ധ​രി​ക്ക​ണം. കൈ​ക​ള്‍ സോ​പ്പി​ട്ട് ക​ഴു​കു​ക​യും ചെ​യ്യ​ണം. ച​ത്തു പോ​യ പ​ക്ഷി​ക​ള്‍, അ​വ​യു​ടെ മു​ട്ട, കാ​ഷ്ഠം മു​ത​ലാ​യ​വ ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചുമൂ​ടു​ക​യോ ക​ത്തി​ക്കു​ക​യോ ചെ​യ്യ​ണം.

പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍

രോ​ഗ​ബാ​ധ​യു​ള്ള പ​ക്ഷി​ക​ളു​ടെ കാ​ഷ്ഠത്തി​ല്‍നി​ന്നും മ​റ്റു സ്ര​വ​ങ്ങ​ളി​ല്‍നി​ന്നും രോ​ഗ​ബാ​ധ വ​ള​ര്‍​ത്തു പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​ക്കാ​ന്‍ ഇ​ട​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ക്ഷി​ക​ളു​ടെ​യും മ​റ്റു വ​ള​ര്‍​ത്തുമൃ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ശ്ര​ദ്ധി​ക്കു​ക.

കാ​ക്ക​യു​ടെ കാ​ഷ്ഠ​വും മ​റ്റും വീ​ണു മ​ലി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ആ​യാ​ല്‍ കൈ​ക​ള്‍, ശരീരം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക. ന​ന്നാ​യി കു​ളി​ക്കു​ക.

രോ​ഗ​മു​ള​ള പ​ക്ഷി​ക​ളു​മാ​യും ച​ത്ത പ​ക്ഷി​ക​ളു​മാ​യും സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ അ​തത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കേ​ണ്ട​തും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ട​തു​മാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഇ​റ​ച്ചി ന​ന്നാ​യി സ​മ​യ​മെ​ടു​ത്തു വേ​വി​ച്ച​തി​നു ശേ​ഷം മാ​ത്രം ക​ഴി​ക്കു​ക . സ​മ​യ​മെ​ടു​ത്ത് പാ​കം ചെ​യ്യാ​ന‍ സാ​ധ്യ​ത​യി​ല്ലാ​ത്ത മു​ട്ട വി​ഭ​വ​ങ്ങ​ള്‍ ​ബു​ള്‍​സൈ, ഓം​ലെ​റ്റ്)​ഒ​ഴി​വാ​ക്കു​ക. മു​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പ് പു​റം​ഭാ​ഗം സോ​പ്പി​ട്ട് വൃ​ത്തി​യാ​യി ക​ഴു​കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.

പ​ക്ഷി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ട്ട ,മാം​സം തു​ട​ങ്ങി​യ പൗ​ള്‍​ട്രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കാ​ഷ്ഠം വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ ശ​രീ​ര വേ​ദ​ന, പ​നി, ചു​മ, ശ്വാ​സം​മു​ട്ട​ല്‍, ജല​ദോ​ഷം, ക​ഫ​ത്തി​ല്‍ ര​ക്തം മു​ത​ലാ​യ​വ മ​നു​ഷ്യ​രി​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ആ​ണ്. രോ​ഗ പ​ക​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​ര്‍ പ​നി , ജ​ല​ദോ​ഷം എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യോ അ​റി​യി​ക്കു​ക. പ്ര​തി​രോ​ധ മ​രു​ന്ന് മു​ട​ക്കം ഇ​ല്ലാ​തെ ക​ഴി​ക്കു​ക.

വ​ള​ര്‍​ത്തു പ​ക്ഷി​ക​ളോ മ​റ്റു പ​ക്ഷി​ക​ളോ ച​ത്ത് വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ലും മൃ​ഗാ​ശു​പ​ത്രി​യി​ലും അ​റി​യി​ക്കേ​ണ്ട​താ​ണ്. പ​ക്ഷി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന രീ​തി​യി​ല്‍ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും വ​ലി​ച്ചെ​റി​യ​രു​ത്. സു​ര​ക്ഷി​ത​മാ​യി സം​സ്‌​ക​രി​ക്കു​ക.