ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ഫ​യ​ർ​ഫോ​ഴ്‌​സ്; അ​വ​സ​രം മു​ത​ലാ​ക്കി സ്വ​കാ​ര്യ​ലോ​ബി​ക​ൾ
Sunday, June 16, 2024 2:53 AM IST
അമ്പ​ല​പ്പു​ഴ: ഫ​യ​ർ​ഫോ​ഴ്‌​സി​ന് ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല. അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ൽ സ്വ​കാ​ര്യലോ​ബി​ക​ൾ ക​ഴു​ത്ത​റു​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തു​ന്ന ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​ക്ക​ൽ ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും കാ​ണാ​റി​ല്ല.

ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തസ് തം​ഭ​ന​മു​ണ്ടാ​കു​മ്പോ​ൾ പ​ല​പ്പോ​ഴും സ്വ​കാ​ര്യ ജെ​സി​ബി​യും ക്രെ​യി​നു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തു​ന്ന​ത്.

അ​ടി​യ​ന്തര ഘ​ട്ട​മാ​യ​തി​നാ​ൽ ഇ​ര​ട്ടി​ത്തു​ക​യാ​ണ് ഇ​തി​നാ​യി ജെ​സി​ബി, ക്രെ​യി​ൻ ഉ​ട​മ​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കേ​ണ്ട ഫ​യ​ർ​ഫോ​ഴ്‌​സി​ന് ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് സ്വ​കാ​ര്യ ലോ​ബി​ക​ൾ മു​ത​ലാ​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ല​ടക്കം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും ഫ​യ​ർ​ഫോ​ഴ്സി​ന് ഇ​പ്പോ​ഴും യാ​തൊ​രു വി​ധ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. ജെ​സി​ബി, ക്രെ​യി​ൻ ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സി​ന് ഇ​ത്ത​ര​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​ത്. സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ പ​ക്ക​ൽ ഇ​ത്ത​രം ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ഇ​വ ഇ​ല്ലാ​ത്ത​ത് സ്വ​കാ​ര്യ ലോ​ബി​ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർഫോ​ഴ്‌​സി​ന് ആ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.