അശാസ്ത്രീയ അക്കാദമിക് കലണ്ടർ പിൻവലിക്കണം: കെപിഎസ്ടിഎ
1429535
Sunday, June 16, 2024 2:53 AM IST
ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ അക്കാദമിക കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ കൂട്ട അവധിയെടുത്ത് നടത്തുന്ന സമരത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ഡിഇഒ ഓഫീസ് പടിക്കൽ ധർണ നടത്തി. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം, പി.ജി. ജോൺ ബ്രിട്ടോ ധർണാസമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം ജോഷി, അലക്സ് റൂബിൻ, സന്ധ്യാ റാണി, പ്രിറ്റി തോമസ്, ലിബിൻ കുര്യൻ, യേശുദാസ് പി.ബി, ലൈജു. ടി, സിന്ധു പി.ടി എന്നിവർ പ്രസംഗിച്ചു.