പരിസ്ഥിതി ദിനാചരണവും ബോധവത്കരണ ക്ലാസും
1427608
Thursday, June 6, 2024 11:26 PM IST
ഹരിപ്പാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രാമപുരം ഐശ്വര്യപ്രദായിനി യുപി സ്കൂളിൽ എകെപിഎ സംസ്ഥാന സെക്രട്ടറി ബി.ആർ. സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജെ. ഗോപിനാഥപണിക്കർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്. മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. രവീന്ദ്രൻ പരിസ്ഥിതി സന്ദേശം നൽകി. മേഖലാ സെക്രട്ടറി ബാബു വേണി സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.സി. സിന്ധു നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് മിര. ജെ.പിള്ള ആശംസകൾ നേർന്നു. കായംകുളം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സുനിൽകുമാർ ലഹരിവിരുദ്ധ ബോധവത്്കരണ ക്ലാസെടുത്തു.
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി. മറിയാമ്മ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ജോബി പി.സി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ മീര തോമസ് പരിസ്ഥിതി ദിന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.