വീര്യം കുറഞ്ഞ മദ്യവിതരണം: സര്‍ക്കാര്‍ പിന്മാറണമെന്ന് എകെസിസി കായല്‍ യൂണിറ്റ്
1416324
Sunday, April 14, 2024 5:00 AM IST
ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എകെസിസി കായല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ലഭ്യത വര്‍ധിക്കുന്നതോടെ കേരളം ഒരു മദ്യാലയമായി മാറും. വീര്യം കുറഞ്ഞ മദ്യം കേരളത്തിലുടനീളം ലഭ്യമാക്കാന്‍ വന്‍കിട വിദേശകമ്പനികളെകൂടി അനുവദിക്കുന്നതുവഴി കൗമാരക്കാരെയും സ്ത്രീകളെയും കൂടി വീര്യം കുറഞ്ഞ മദ്യം കുടിപ്പിച്ച് മദ്യാസക്തി വര്‍ധിപ്പിച്ച് കേരളത്തിന്റെ ക്രമസമാധാനവും കുടുംബസമാധാനവും നഷ്ടപ്പെടുത്താനുള്ള ശ്രമം തീര്‍ത്തും അപലപനീയമാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു വികാരി ഫാ. അഗസ്റ്റിന് പൊങ്ങനാംതടം പറഞ്ഞു.
കേരളത്തെ മദ്യാലയം ആക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കായല്‍പ്പുറം യൂണിറ്റ് പ്രസിഡന്റ് സോണിച്ചന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോം ജോസഫ്, ട്രഷറർ സാബു കൊയിപ്പള്ളി, വൈസ് പ്രസിഡന്റ് സൂസമ്മ വെമ്പാടംതറ, നിഷ ജോസഫ് വാളന്‍പറമ്പില്‍, ജോസഫ് ജോസഫ് മാമ്പൂതറ, ജോസ് ആക്കാത്തറ, ലീന ജോഷി പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.