കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിലാണ് സഭയുടെ വളർച്ച: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
1336310
Sunday, September 17, 2023 11:00 PM IST
ആലപ്പുഴ: പിതൃവേദി റൂബി ജൂബിലിയുടെ ഭാഗമായി വിശ്വാസ പ്രഖ്യാപന റാലിയും കുടുംബ സംഗമവും കൈതവന മേരി ഇമാക്കുലേറ്റ് പള്ളിയിൽ സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതത്തിന്റെ പ്രധാന്യത്തിലും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിലും അതിന്റെ അടിത്തറയിലുമാണ് സഭ വളരുന്നതെന്നും മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു.
അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല റാലി ഫ്ലാഗ് ഓഫ് ചെയ്തു. കളർകോട് ജംഗ്ഷനിൽനിന്ന് കൈതവന പള്ളിയിലേക്കുള്ള റാലിയിൽ ആയിരത്തോളം മാതാപിതാക്കളാണ് പങ്കുചേർന്നത്. ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ അനുഗ്രഹപ്രഭാഷണം നടത്തി. കൈതവന യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം തയ്യിൽ സ്വാഗതം പറഞ്ഞു.
ഫൊറോനാ പ്രസിഡന്റ് ജോൺ ബോസ്കോ അധ്യക്ഷ പ്രസംഗം നടത്തി. മാതൃ-പിതൃ വേദി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ ഫാ. തോമസ്കുട്ടി താന്നിയത്ത്, ഫൊറോന ആനിമേറ്റർ സിസ്റ്റർ കുസുമം റോസ്, പിതൃവേദി അതിരൂപത പ്രസിഡന്റ് ജിനോദ് ഏബ്രഹാം, അതിരൂപതാ മാതൃവേദി പ്രസിഡന്റ് ബീന ജോസഫ്, അതിരൂപത കൗൺസിൽ റോയി വേലിക്കെട്ടിൽ, ഫൊറോന മാതൃവേദി പ്രസിഡന്റ് മോളമ്മ ആന്റണി, ഫൊറോനാ സെക്രട്ടറി രാജു ജോസഫ് കോട്ടപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഫൊറോന സെക്രട്ടറിയായി ലീജ സാജുവിനെ തെരഞ്ഞെടുത്തു.
ഫാ. സിറിയക് കോട്ടയിൽ രചിച്ച കുട്ടികൾ സ്വന്തമാക്കേണ്ട നല്ല ശീലങ്ങൾ എന്ന പ്രകാശനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പ്രകാശനം ചെയ്തു.