എസ്വൈഎസ് പരിസ്ഥിതി വാരാചരണ കാമ്പയിനു തുടക്കം
1300136
Sunday, June 4, 2023 11:23 PM IST
ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന ശീര്‍ഷകത്തില്‍ എസ്വൈഎസ് പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനു തുടക്കമായി. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം എ.എം. ആരിഫ് എംപി ആലപ്പുഴ ഹാഷിമിയ്യയില്‍ നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
ചടങ്ങില്‍ വൃക്ഷതൈ വിതരണോദ്ഘാടനം എച്ച്. സലാം എംഎല്‍എ നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന സാമൂഹികം പ്രസിഡന്റ് ഇ.കെ. മുഹമ്മദ്കോയ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്.പി. ഹുസൈന് മാസ്റ്റര്‍ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ. താഹാ മുസ്ലിയാര് കായംകുളം, ഹാഷിമിയ്യ ജനറല്‍ സെക്രട്ടറി പി.കെ. മുഹമ്മദ് ബാദുഷ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്. അബ്ദുന്നാസര്‍ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സാമൂഹികം ഡയറക്ടറേറ്റ് അംഗം ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം എ ഷാഫി മഹ്ളരി, നൈസാം സഖാഫി, ജില്ലാ പ്രസിഡന്റ് ഹുസൈന് മുസ്ലിയാര് കായംകുളം, ജനറല്‍സെക്രട്ടറി എം എസ് ജുനൈദ്, എസ്ജെഎം ജില്ലാ പ്രസിഡന്റ് കെ. ഹുസൈന് മുസ്ലിയാര് ചന്തിരൂര്‍, എസ്എംഎ ജില്ലാ പ്രസിഡന്റ് സൂര്യ ഷംസുദ്ദീന് ഹാജി, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍ സഖാഫി, എം.എസ് ജുനൈദ് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കൊളാഷ് പ്രദര്‍ശനം, തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ എക്കോ സലൂട്ട്, യൂണിറ്റുകൾ കേന്ദ്രീകരിച്ച് വീടുകൾ, സ്ഥാപനങ്ങൾ മറ്റ് സൗകര്യപ്പെടുന്ന സ്ഥലങ്ങളിൽ വൃക്ഷത്തൈ നടൽ, സർക്കിൾ തലങ്ങളിൽ പൊതുസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവയും ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും. സോൺ പരിധിയിലെ മികച്ച കർഷകർ പരിസ്ഥിതി പ്രവർത്തകർ മുൻ വർഷങ്ങളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നട്ട വൃക്ഷത്തൈകൾ മികച്ച രീതിയിൽ സംരക്ഷിച്ച പ്രാസ്ഥാനിക പ്രവർത്തകർ എന്നിവരെ വിവിധ ചടങ്ങുകളിൽ അനുമോദിക്കും. ക്യാമ്പയിന്റെ ഭാഗമായി പ്രാസ്ഥാനിക നേതാക്കൾ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 11 വരെയാണ് ക്യാമ്പയിൻ.