മാന്നാറിന്റെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ബൈപാസ് നിർമിക്കും: മന്ത്രി
1299000
Wednesday, May 31, 2023 10:48 PM IST
മാന്നാർ: മാന്നാറിന്റെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ബൈപാസ് നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിനായുള്ള സാങ്കേതിക പഠനത്തിനായി സർക്കാർ പണം അനുവദിച്ചതായും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന കാലം മാന്നാറിന്റെ നല്ലകാലമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ സബ് ട്രഷറിക്കെട്ടിടം ഉദ്ഘാടന വേളയിലാണ് സജി ചെറിയാൻ വികസന പ്രവർത്തനങ്ങൾ പറഞ്ഞത്.
കമ്യൂണിറ്റി ഹാൾ, ഓപ്പൺ ഓഡിറ്റോറിയം, വൃദ്ധസദനം എന്നിവ പൊളിച്ചുമാറ്റി ആധുനിക സജ്ജീകരണങ്ങളോടെയുള്ള ആയുർവേദാശുപത്രി, ഓഡിറ്റോറിയം എന്നിവയടങ്ങിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനായി തുക അനുവദിച്ചു.
കിടത്തി ചികിത്സയുൾപ്പടെയുള്ള സൗകര്യങ്ങളോടെയുള്ള മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുക്കം-വാലേൽ ബണ്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. വികസനകാര്യത്തിൽ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിന്റെ ഫലമാണ് ഈ വികസന നേട്ടങ്ങളെന്ന് സജി ചെറിയാൻ പറഞ്ഞു.