ഫയർ ഓഫീസർ ഡ്യൂട്ടിക്കിടെ മരിച്ചു
1296542
Monday, May 22, 2023 10:49 PM IST
ചെങ്ങന്നൂർ: ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പള്ളിക്കൽ പഴകുളം തടത്തിൽവിള പുത്തൻവീട്ടിൽ ബിജുമോൻ (44) ആണ് ഡ്യട്ടിക്കിടയിൽ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ഓടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടൻതന്നെ സഹപ്രവർത്തകർ നഗരഹൃദയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയ്ക്കുശേഷം അവിടെനിന്നു കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടന്നു. ഭാര്യ: ജിഷ എസ്. കമാൽ. മക്കൾ: ആബിദ് മുഹമ്മദ്, സൈബ ബാനു.
ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
തുറവൂർ: പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് സ്രാബിക്കൽ ജോസഫ് (മണി -71) ആണ് മരിച്ചത്. ഇന്നലെ രാവിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 10ന് ഇടക്കൊച്ചി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജിഷ, ജിംസി, ജിനു. മരുമക്കൾ: തങ്കച്ചൻ, നീതു.