പള്ളിപ്പുറം പള്ളിയില് വിശുദ്ധ വാരാചരണം
1283232
Saturday, April 1, 2023 10:54 PM IST
ചേര്ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് ഇന്നു തുടക്കമാകും. രാവിലെ 6.45ന് ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കുന്നു. ദിവ്യബലി, കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വികാരി ഫാ. തോമസ് വൈക്കത്ത്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പാരിഷ് ബുള്ളറ്റിൻ പ്രകാശനം.
മൂന്ന്, നാല്, അഞ്ച് തീയതികളിൽ രാവിലെ ആറിനും ഏഴിനും ദിവ്യബലി. ആറിനു രാവിലെ ഏഴിന് ദിവ്യബലി, കാലുകഴുകൽ ശുശ്രൂഷ. തുടർന്ന് ആരാധന. വൈകുന്നേരം ആറിന് പൊതു ആരാധന-ഫാ. ജോയ്സൺ പുതുക്കാട്ട്. തുടർന്ന് അപ്പം മുറിക്കൽ ശുശ്രൂഷ. ഏഴിനു രാവിലെ 6.30 ന് പീഢാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് നഗരികാണിക്കൽ. തുടര്ന്ന് തിരുസ്വരൂപ വണക്കം, കബറടക്ക ശുശ്രൂഷ. എട്ടിനു രാവിലെ 6.30ന് വെള്ളം, തിരി, വെഞ്ചരിപ്പ്. രാത്രി 11.15ന് ഉയർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കുന്നു. പീഢാനുഭവ, ഉത്ഥാന ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണത്തിനു ശേഷം പ്രദക്ഷിണം, ദിവ്യബലി. ഉയിർപ്പ് ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി. 9.30 ന് ഹിന്ദിയില് ദിവ്യബലി.