റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാൻ അമ്പലപ്പുഴക്കാരിയും
1262199
Wednesday, January 25, 2023 10:40 PM IST
അമ്പലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാൻ അമ്പലപ്പുഴയില്‍നിന്നു അപർണ അജയകുമാറും.
ഇന്ത്യൻ സൈന്യത്തോടൊപ്പം പങ്കെടുക്കുന്ന കേരളത്തെ പ്രതിനിധീകരിച്ചുള്ള എൻസിസി കേഡറ്റുകള്‍ക്കൊപ്പമാണ് അമ്പലപ്പുഴയില്‍നിന്നുള്ള അപർണ അജയകുമാറിനും അവസരം കിട്ടിയത്. ആലപ്പുഴ എസ്ഡി കോളജിൽനിന്നുള്ള കേഡറ്റില്‍ ജ്യോതിഷ്, അഭിഷേക്. എസ്, അഞ്ജലി കൃഷ്ണ എന്നിവരും അപർണ അജയകുമാറിനൊപ്പമുണ്ട്.
പത്ത് വിവിധ ക്യാന്പുകളിൽ പങ്കെടുത്ത് പ്രാഗല്ഭ്യം തെളിയിച്ചശേഷമാണ് ഇവർക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അപർണ അജയകുമാർ എസ്ഡി കോളജിലെ രണ്ടാം വർഷ ബിഎസ്സി ഫിസിക്സ് വിദ്യാർഥിനിയാണ്. അമ്പലപ്പുഴ കോമന ചതവള്ളില് എച്ച്. അജയകുമാർ-ശ്രീലത ദമ്പതികളുടെ മകളാണ് അപർണ. സഹോദരൻ അതുൽ കൃഷ്ണ.