ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാസേന ജീവനക്കാരെ സസ്പെൻഡ് ചെയ്തു
1494043
Friday, January 10, 2025 4:01 AM IST
പത്തനംതിട്ട: പമ്പയില്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പോലീസ് പിടിയിലായ രണ്ട് അഗ്നിരക്ഷാസേനാ ജീവനക്കാരെ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്. സുബീഷ് (ചങ്ങനാശേരി), പി. ബിനു (ഗാന്ധിനഗര്‍ ) എന്നിവരെയാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാറിന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്.
ഡിസംബര്‍ 28 ന് 10.45 നാണ് പമ്പ കെഎസ്ഇബി വാഹന ചാര്‍ജിംഗ് സ്റ്റേഷനുള്ളിൽ നിര്‍ത്തിയിട്ട കാറില്‍ നാലംഗ സംഘം മദ്യപാനം നടത്തിയത്. വനംവകുപ്പിലെ രണ്ട് ജീവനക്കാരാണ് സുബീഷിനും ബിനുവിനുമൊപ്പമുണ്ടായിരുന്നത്. പോലീസ് പിടിയിലായ ഇവര്‍ക്കെതിരേ അബ്കാരി ആക്ട് അടക്കം ചുമത്തി കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.