കഥാപ്രസംഗത്തിലും അക്ഷരശ്ലോകത്തിലും അമൃതശ്രീക്ക് എ ഗ്രേഡ്
1494027
Friday, January 10, 2025 3:48 AM IST
തിരുവല്ല : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം, അക്ഷരശ്ലോകം എന്നിവയിൽ അമൃതശ്രീ വി. പിള്ളയ്ക്ക് (ഡിബിഎച്ച്എസ്എസ്, തിരുവല്ല ) എ ഗ്രേഡ്.അക്ഷരശ്ലോകത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിന് എ ഗ്രേഡ് നേടുന്നത്.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിലും അമൃതശ്രീയും മൈഥിലി രാമനും അടങ്ങിയ ടീമിന് എ ഗ്രേഡ് ലഭിച്ചിരുന്നു. മാധ്യമ പ്രവർത്തകൻ എം.കെ. വിനോദ് കുമാറിന്റെയും അധ്യാപിക ശ്രീലേഖ എസ്. കുറുപ്പിന്റെയും മകളാണ് അമൃതശ്രീ.