പോക്സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്
1494031
Friday, January 10, 2025 3:49 AM IST
അടൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പള്ളിക്കൽ കൈയ്ക്കൽ ഇടയിലെപുര വീട്ടിൽ സുരേന്ദ്രനെ (54) 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്തിന്റേതാണ് വിധി. 2024 ജനുവരി 10നാണ് സംഭവം.
അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ആർ. രാകേഷ് കുമാർ പ്രാഥമികാന്വേഷണം നടത്തി ചാർജ് ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർ ആർ. രാജീവ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു. പ്രോസിക്യൂസിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിതാ ജോൺ ഹാജരായി.