അയിരൂർ കഥകളി ഗ്രാമം മുതൽക്കൂട്ട്: പി.എൻ. സുരേഷ്
1494028
Friday, January 10, 2025 3:48 AM IST
ചെറുകോൽപ്പുഴ: പമ്പാനദീതട സംസ്കാരത്തിനും മധ്യതിരുവിതാംകൂറിന്റെ ചരിത്രത്തിനും ഒരേപോലെ മുതല്‍ക്കൂട്ടാണ് അയിരൂര്‍ കഥകളിഗ്രാമമെന്ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്. ചെറുകോൽപ്പുഴ പന്പാ മണൽപ്പുറത്ത് കഥകളിമേളയുടെ നാലാംദിനത്തിലെ പഠനക്കളരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ബി. ഉദയനന് അധ്യക്ഷത വഹിച്ചു. അനില്‍ അയിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. നാട്യഭാരതി ഗ്രന്ഥശാലയുടെ നിരൂപണ സാഹിത്യത്തിനുള്ള പ്രഫ. എസ്. ഗുപ്തന് നായര്‍ അവാര്‍ഡ് കേരള സര്‍വകലാശാല സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ. മീന ടി. പിള്ളയ്ക്കു നല്കി ആദരിച്ചു.
പ്രിയ ചിറക്കടവ് പാഞ്ചാലീ സ്വയംവരം പാഠകവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ച് കഥകളി വേഷം വിദ്യാർഥിനികളായ കലാമണ്ഡലം വൈഷ്ണവി, കലാമണ്ഡലം കൃഷ്ണപ്രിയ ഭീമ - ഹനുമാന്മാരായി കല്യാണസൗഗന്ധികം കഥകളിയും പഠനക്കളരിയിലെ അരങ്ങിലെത്തി.
ഇന്നു രാവിലെ 10.30 ന് നടക്കുന്ന കഥകളി പഠനക്കളരി കെ. യു. ജനീഷ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി വി. എന്‍. ഉണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന് ആര്. അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയത്തു തമ്പുരാന് രചിച്ച നിവാതകവചകാലകേയവധം കഥകളിയുടെ പൂര്‍വഭാഗമാണ് ഇന്നു വൈകുന്നേരം 6.30 ന് കളിയരങ്ങില്‍ നടക്കുക.