മഹിളാ സാഹസ് പരിശീലനപരിപാടി നാളെ മുതല്‍
1493762
Thursday, January 9, 2025 3:50 AM IST
പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹിളാ സാഹസ് പരിശീലന പരിപാടി നാളെയും 11നുമായി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍പറഞ്ഞു. 150 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സമകാലീന രാഷ്ട്രീയം ഏറ്റെടുക്കാന്‍ പ്രാപ്തമായ നിലയില്‍ മഹിളാ കോണ്‍ഗ്രസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം.
ഭാരതം നേരിടുന്ന പ്രശ്നങ്ങളു പ്രതിവിധിയും ചര്‍ച്ചചെയ്യുന്നതിനൊപ്പം നേതൃഗുണവും ആര്ജിക്കത്തക്ക നിലയിലാണ് പരിശീലനം സജ്ജീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രമേയവും സംഘടനാ പ്രമേയവും അവതരിപ്പിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന രൂപരേഖ തയാറാക്കി അവതരിപ്പിക്കും.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. അടൂര്‍ പ്രകാശ് എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ഷാനിമോള്‍ ഉസ്മാൻ, എം.എം. നസീര്‍, പഴകുളം മധു, ജെ.എസ്. അടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ലാലി ജോണ്‍, എലിസബത്ത് അബു, അന്നമ്മ ഫിലിപ്പ്, സജിനി മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.