കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
1494029
Friday, January 10, 2025 3:48 AM IST
ചിറ്റാർ: വീടിനു സമീപം പുരയിടം തെളിക്കുന്നതിനിടെ യുവാവിനെ കാട്ടുപന്നി കുത്തിപ്പരിക്കേല്പിച്ചു. മൂന്നുകല്ല് അള്ളുങ്കൽ കിണറുവിളയിൽ ബിജുവിനാണ് (46) പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം പകലാണ് സംഭവം.
സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രാഥമിക ചികിത്സ നൽകിയശേഷം പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
ചിറ്റാർ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം പതിവായിരിക്കുകയാണ്. ചിറ്റാർ 85 പള്ളിക്കു സമീപം റബർ ടാപ്പ് ചെയ്യുകയായിരുന്ന സുബൈറിനെ കഴിഞ്ഞദിവസം പന്നി ആക്രമിച്ചിരുന്നു. പട്ടാ പ്പകലും പന്നിയെ ഭയന്നു പുറത്തിറങ്ങാനാകാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.