ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍
1493758
Thursday, January 9, 2025 3:50 AM IST
കോഴഞ്ചേരി: ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കാ ദേവാലയത്തിലെ പാദുകാവല്‍ തിരുനാളും ഇടവക ദിനാചരണവും 14 മുതല്‍ 20 വരെ നടക്കും. തിരുനാള്‍ ദിനങ്ങളില്‍ എല്ലാദിവസവും വൈകുന്നേരം 5.30 ന് ജപമാല, നൊവേന, ദിവ്യബലി, വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും.
14 ന് വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് പത്രോസ് തിരുനാളിന് കൊടിയേറ്റും. 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം പള്ളിയില്‍നിന്ന് ആരംഭിച്ച് വെട്ടത്തുപടി, പരമൂട്ടില്‍പടി, പുന്നംതോട്ടം, പന്നിവേലിച്ചിറ, തെക്കേമല, പഴയതെരുവ്, പൊയ്യാനില്‍ ജംഗ്ഷന്, കോഴഞ്ചേരി ജില്ലാ ആശുപത്രി, വഞ്ചിത്രവഴി പള്ളിയില്‍ തിരികെ എത്തിച്ചേരുമ്പോള്‍ ദിവ്യകാരുണ്യ ആശീർവാദം.
20 നു രാവിലെ 10 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സില്‍വി ആന്റണി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിജോ ജോര്‍ജ് ഭാഗ്യോദയം വചനപ്രഘോഷണം നടത്തും. 1.30 ന് സ്നേഹവിരുന്ന്, 3.30 ന് സമാപന പ്രദക്ഷിണം, കൊടിയിറക്ക്, ഏഴിന് മതബോധന വിഭാഗം കലാപരിപാടികള്‍, 7.30 ന് കൊല്ലം അമല കമ്യൂണിക്കേഷന്‍സിന്റെ "പുതിയ നിയമം' നാടകവും നടക്കും.