കുട്ടിക്കൊരു വീട് പദ്ധതിക്കു റാന്നിയിൽ തുടക്കമായി
1494032
Friday, January 10, 2025 3:49 AM IST
റാന്നി: കെഎസ്ടിഎ റാന്നി സബ്ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതിക്കു റാന്നിയിൽ തുടക്കമായി. വീടില്ലാത്ത നിർധനരായ കുട്ടികൾക്ക് അധ്യാപക കൂട്ടായ്മയായ കെഎസ്ടിഎ വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണിത്.
ആദ്യ വീടിന്റെ തറക്കല്ലിടീൽ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിർവഹിച്ചു. ഏരിയ സെക്രട്ടറി ടി. എൻ. ശിവൻകുട്ടി, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, ട്രഷറർ ബിജി കെ. നായർ, സംസ്ഥാന കമ്മിറ്റിയംഗം കെ. ഹരികുമാർ,
രാജേഷ് എസ് വള്ളിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബിനു കെ. സാം , എം.കെ. ഷീജ, ലോക്കൽ സെക്രട്ടറി എസ്.ആർ. സന്തോഷ് കുമാർ, മിഥുൻ മോഹൻ, വാർഡ് മെംബർ സന്ധ്യാ അനിൽകുമാർ, സബ് ജില്ലാ സെക്രട്ടറി സന്തോഷ് ബാബു, പ്രസിഡന്റ് എസ്. ഷംല, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എൻ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.