ലയൺസ് ഇന്റർനാഷണൽ വിംഗ്സ് ഓഫ് വണ്ടർ നാളെ പ്രമാടത്ത്
1494039
Friday, January 10, 2025 4:01 AM IST
പത്തനംതിട്ട: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേള വിംഗ്സ് ഓഫ് വണ്ടർ 2025 നാളെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ പങ്കെടുക്കും. 50ലധികം സ്കൂളുകളിൽനിന്ന് 1250 കുട്ടികളും 500 ഓളം അധ്യാപകരും പങ്കെടുക്കും.
നാല് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ. കായിക, കലാ മത്സരങ്ങൾ ഉണ്ടാകും. ലയൺസ് ഇന്റർ നാഷണലിന്റെ പ്രത്യേക പദ്ധതിയായാണ് കലാ-കായിക മേള സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് സംഘാടകർ പറഞ്ഞു.
രാവിലെ 9 .30ന് കെ.യു. ജനീഷ് കുമാർ എംഎൽഎ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും ആന്റോ ആന്റണി എംപി നിർവഹിക്കും.
പ്രോഗ്രാം കോ-ഓർഡിനേറ്റർ മോഹനൻ പിള്ള, ലയൺസ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, പി.സി. ചാക്കോ, ആർ.ജെ. പ്രസാദ്, രാധിക പ്രസാദ്, റോയൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി.എസ്. ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.